സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിനായകൻ ആണ് 'താരം'. പന്ത്രണ്ട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ വിനായകനും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ഒരു ഘട്ടത്തിൽ പരസ്‌പരം വിരൽ ചൂണ്ടി ആക്രോശിക്കുന്ന നിമിഷത്തിലേക്ക് വരെ കാര്യങ്ങൾ എത്തി. സഹപ്രവർത്തകയ‌്ക്കെതിരെ വിനായകൻ നടത്തിയ പരമാർശമായിരുന്നു വാർത്താ സമ്മേളനത്തിനെത്തിയ ഒരു സംഘം മാദ്ധ്യമപ്രവർത്തകരെ ചൊടിപ്പിച്ചത്.

എന്നാൽ ഈ ചർച്ചയക്ക് തുടക്കമിട്ടത് വിനായകൻ തന്നെയായിരുന്നു. കഴിഞ്ഞതവണ നടന്ന പ്രസ് മീറ്റിലെ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വിനായകൻ തന്നെയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. വീഡിയോ കാണാം-