ayurveda

തൃശൂർ: ആയുർവേദ ഡോക്‌ടർമാർക്കായുള്ള വൈദ്യരത്നം ഔഷധശാലയുടെ തുടർവിദ്യാഭ്യാസ പരിപാടി (സി.എം.ഇ) കണ്ണൂരിൽ 19ന് രാവിലെ 9.30ന് കടന്നപ്പിള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോയൽ ഒമാർസിൽ നടക്കുന്ന ചടങ്ങിൽ ഭാരതീയ ചികിത്സാവകുപ്പ് ഡി.എം.ഒ ഡോ.മാത്യൂസ് പി.കുരുവിള അദ്ധ്യക്ഷനാകും.

ഗർഭാശയ രോഗങ്ങളെക്കുറിച്ച് ഡോ.രതി ബി.ഉണ്ണിത്താൻ, നാഡീരോഗങ്ങളെക്കുറിച്ച് ഡോ.ഇ.മുകേഷ്, നാഡീരോഗ ചികിത്സയിലെ അഷ്‌ടവൈദ്യ രീതിയെക്കുറിച്ച് ഡോ.നവനീത് കൃഷ്‌ണൻ, വൈദ്യരത്നം റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഡോ.ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ ക്ളാസെടുക്കും. ഫോൺ: 92077 56370