tax

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവർഷം ഏപ്രിൽ മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 45 ശതമാനം ഉയർന്ന് 3.39 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ് നികുതിയിനത്തിൽ 1.70 ലക്ഷം കോടി രൂപയും സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതി ഉൾപ്പെടെ (എസ്.ടി.ടി) വ്യക്തിഗത ആദായ നികുതിയിനത്തിൽ 1.67 ലക്ഷം കോടി രൂപയും ലഭിച്ചു.

മുൻകൂർ നികുതി സമാഹരണം നടപ്പുവർഷം ഏപ്രിൽ-ജൂൺപാദത്തിൽ മുൻവർഷത്തെ സമാനകാലത്തെ 75,783 കോടി രൂപയിൽ നിന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി; 33 ശതമാനമാണ് വർദ്ധന. ഇതിൽ 78,842 കോടി രൂപ കോർപ്പറേറ്റ് ആദായ നികുതിയും 22,175 കോടി രൂപ വ്യക്തിഗത ആദായനികുതിയുമാണ്.

കുതിപ്പിന്റെ നികുതി

(പ്രത്യക്ഷ നികുതി വരുമാനം ഏപ്രിൽ ഒന്നുമുതൽ ജൂൺ 16വരെ - തുക ലക്ഷം കോടിയിൽ)

 2019-20 : ₹1.67

 2020-21 : ₹1.25

 2021-22 : ₹2.33

 2022-23 : ₹3.39