korea

സോൾ: കൊവിഡ് വ്യാപനത്തിന് പിന്നാലെ ഉത്തര കൊറിയയിൽ കുടലിനെ ബാധിക്കുന്ന തിരിച്ചറിയപ്പെടാത്ത പകർച്ചവ്യാധി പടരുന്നതായി റിപ്പോർട്ട്. രോഗമേതാണെന്നോ എത്രത്തോളം ഗൗരവകരമാണെന്നോ എത്ര പേരെ ബാധിച്ചെന്നോ ഉത്തര കൊറിയ വെളിപ്പെടുത്തിയിട്ടില്ല.

ടൈഫോയ്ഡ്, കോളറ എന്നിവയാകാം പടരുന്നതെന്ന് നിരീക്ഷകർ സംശയിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നതെന്നും കരുതുന്നു. നേരത്തെ കൊവിഡ് വ്യാപനമുണ്ടായപ്പോൾ അതിനെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ' പനി " എന്നായിരുന്നു ഉത്തര കൊറിയ അറിയിച്ചത്.

നിലവിൽ രാജ്യത്തെ തെക്കൻ പ്രവിശ്യയായ ഹ്വാംഗെയിൽ നൂറുകണക്കിന് കുടുംബങ്ങളെ പകർച്ചവ്യാധി ബാധിച്ചെന്നാണ് റിപ്പോർട്ട്. പകർച്ചവ്യാധി പിടിപ്പെട്ട 800 കുടുംബങ്ങൾക്ക് ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ സ്വകാര്യ മരുന്ന് ശേഖരത്തിൽ നിന്ന് മരുന്ന് സംഭാവന ചെയ്യുന്നതായും പറയുന്നു.