kk

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരായ പ്രതിഷേധം ഏറ്റവുംകൂടുതൽ ബാധിച്ചത് റെയിൽവേയെ. കേന്ദ്രസർക്കാരിനുള്ള പ്രതിഷേധത്തിനായി റെയിൽവേസ്റ്റഷനുകൾ തിരഞ്ഞെടുത്തതോടെ പല ട്രെയിൻ സർവീസുകളും നിറുത്തി വച്ചു. ഇതു വരെ 340 ട്രെയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചതായി റെയിൽവേ അറിയിച്ചു. . 94 മെയിൽ എക്സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്സ്പ്രസുകൾ വഴി തിരിച്ചു വിട്ടു.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയെ ആണ് പ്രതിഷേധം കൂടുതല്‍ ബാധിച്ചത്. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി.പ്രതിഷധങ്ങളെത്തുടര്‍ന്ന് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

അതേസമയം റെയില്‍വെ വസ്തുവകകള്‍ ആക്രമിക്കരുതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു.