dd

കാട്ടാക്കട:പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വെള്ളിയാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന വൈകിയും ഉണ്ടായിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങൾക്ക് ജോലി സ്ഥിരപ്പെടുത്താൻ പണവും പാരിതോഷികങ്ങളും വാങ്ങൽ, മാനേജ്‌മെന്റുകളിൽ പുതിയ തസ്തിക സൃഷ്ടിച്ചു കൊണ്ടു സർക്കാരിന് റിപ്പോർട്ട് നൽകാനും മാനേജ്‌മെന്റുകൾക്ക് അനുവദിക്കുന്ന ഗ്രാന്റുകളുടെ നടപടികൾ വേഗത്തിലാക്കുന്നതിനും തുടങ്ങി പരിതോഷികവും പണവും കൈപ്പറ്റുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലാ ഓഫീസിലും വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.