
ബെംഗളൂരു: രഞ്ജി ട്രോഫി സെമിയിൽ ഉത്തർ പ്രദേശിനെതിരെ 662 റൺസിന്റെ കൂറ്റൻ ലീഡുമായി മുംബയ് ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. 133/1 എന്ന നിലയിൽ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബയ് സ്റ്റമ്പെടുക്കുമ്പോൾ 449/4 എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും (181), അർമാൻ ജാഫറുമാണ് (127) മുംബയ് ബാറ്റിംഗിന്റെ നട്ടെല്ലായത്. സ്കോർ:മുംബയ് 393/10, 443/4. ഉത്തർ പ്രദേശ് 180/10.