ഏതാണ്ട് ഒരു ദശാബ്ദകാലത്തെ റഷ്യന്‍ അടിച്ചമര്‍ത്തലിന് മുന്നില്‍ നിശ്ചലമായി പോയ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ചരിത്രം സമ്മാനിക്കുന്നത് അപൂര്‍വ്വ അവസരമാണ്. മൂന്ന് മാസം മുൻപ് ആരംഭിച്ച യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം മോസ്‌കോയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് അനന്തമായി നീളുകയാണ്. ഇത് സിറിയയില്‍ അസദ് ഭരണ കൂടത്തിനെതിരായ പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാണ് സിറിയന്‍ വിമത ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. സംഖ്യകളില്‍ തര്‍ക്കം ഉണ്ടെങ്കിലും യുക്രെയ്ന്‍ അധിനിവേശത്തില്‍ മോസ്‌കോയ്ക്ക് ഇതുവരെ 30,000 സൈനികരെ നഷ്ടപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
