
വയോജനങ്ങൾ പലപ്പോഴും ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ആഹാരക്രമീകരണത്തിലൂടെ ഇത് പരിഹരിക്കാം. പ്രമേഹം
ഉള്ളവർക്കും ചില മരുന്നുകൾ കഴിക്കുന്നതുകൊണ്ട് ഭക്ഷണനിയന്ത്രണം വേണ്ടവർക്കും എല്ലാ ഭക്ഷണവും കഴിക്കാനാവില്ല. കഴിക്കാവുന്നവയിൽ പോഷകസമ്പന്നമായത് ഉറപ്പാക്കുന്നതിലൂടെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിറുത്താം.
ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറയ്‌ക്കണം. ഇലക്കറികൾ, നാരുകളടങ്ങിയ പച്ചക്കറികൾ , പഴങ്ങൾ (പ്രമേഹമുള്ളവർ ഡോക്ടർ നിർദ്ദേശിക്കുന്ന പഴങ്ങൾ മാത്രം കഴിക്കുക),
തവിടു കളയാത്ത ധാന്യങ്ങൾ, പയർ വർഗങ്ങൾ, കൊഴുപ്പു മാറ്റിയ പാൽ, മോര്, മുട്ടയുടെ വെള്ള, വാഴപ്പിണ്ടി,വാഴക്കൂമ്പ് ചെറുമത്സ്യങ്ങൾ ഇവ കഴിക്കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കുക. മാംസാഹാരം കഴിവതും വീട്ടിൽ പാകപ്പെടുത്തി കഴിക്കുക.
പ്രഭാത ഭക്ഷണത്തിന് ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാം . പ്രോട്ടീൻ, ജീവകം, നാരുകൾ, എന്നിവയടങ്ങിയ സ്മൂത്തികൾ ശരീരത്തിന്റെ രോഗപ്രതിരോധവും ആരോഗ്യവും ഉറപ്പാക്കും.