ജനഗണമന എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഹെവൻ. ത്രില്ലർ സിനിമകൾ മലയാളത്തിൽ വീണ്ടും സജീവമാകുന്ന കാലത്ത് വീണ്ടും അത്തരമൊരു ചിത്രവുമായാണ് നവഗാത സംവിധായകൻ ഉണ്ണി ഗോവിന്ദരാജിന്റെ വരവ്. എന്നാൽ ത്രില്ലർ മാത്രമായി ഒതുങ്ങാതെ ഫാമിലി ത്രില്ലർ എന്ന് ഹെവനെ വിശേഷിപ്പിക്കുകയാകും നല്ലത്. ഒരു മിസിംഗ് കേസും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് എത്തുന്നത്.

ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, അഭിജ ശിവകല, ശ്രീജ, മീര നായർ, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ടോബി ജോണ്‍.