
എന്തൊക്കെ ചെയ്‌താലും വീട്ടുകാരെ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നമാണ് ബാത്ത്‌റൂമുകളിലെ ദുർഗന്ധം. ടോയ്ഡലെറ്റ് ഫ്രഷ്‌നർ വാങ്ങിവച്ചാലും ദുർഗന്ധമകറ്റാൻ പലപ്പോഴും കഴിയാറില്ല. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം നമ്മുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയാലോ. അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന വെളുത്തുള്ളിയിലാണ് ദുർഗന്ധം അകറ്റാനുള്ള മാർഗം ഒളിഞ്ഞിരിക്കുന്നത്.
വെളുത്തുള്ളിയും ഗ്രാമ്പുവുമാണ് ഇതിന് വേണ്ടത്. ടോയ്‌ലെറ്റിൽ തൊലി കളഞ്ഞ വെളുത്തുള്ളിയോടൊപ്പം ഒരു ഗ്രാമ്പുവും ചേർത്ത് ഇടുക.രാത്രി ഇങ്ങനെ ചെയ്ത ശേഷം രാവിലെ ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യണം. ഇങ്ങനെ ആഴ്ചയിൽ രമ്ടു തവണ ചെയ്യുന്നത് വഴി ടോയ്‌ലെറ്റിലെ ദുർഗന്ധമകറ്റാനും ടോയ്‌ലെറ്റ് പൂപ്പൽ രഹിതമാക്കാനും കഴിയും.
വെള്ളം തിളപ്പിച്ച് അതിൽ വെളുത്തുള്ളിയും ഗ്രാമ്പൂവും ചേർത്ത് തണുപ്പിച്ചെടുത്ത വെള്ളം ടോയ്‌ലെറ്റിൽ ഒഴിക്കുന്നതും ഗുണം ചെയ്യും. ഇത് ഫ്ലഷ് ചെയ്യരുത്.
വെളുത്തുള്ളിയില്ലെങ്കിൽ ബേക്കിംഗ് സോഡ, വിനാഗിരി എന്നിവയും ടോയ്ലറ്റിലെ ദുർഗന്ധമകറ്റാൻ ഉപയോഗിക്കാം. ബേക്കിംഗ് സോഡയും വിനാഗിരിയും മിക്സ് ചെയ്ത് ടോയ്‌ലെറ്റിൽ ഒഴിച്ച് ക്ലീൻ ചെയ്യുന്നത് മികച്ച ഫലം നൽകും. ആഴ്ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ ടോയ്‌ലെറ്റ് എപ്പോഴും ഫ്രഷ് ആക്കി വയ്ക്കാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. .നാരങ്ങ മുറിച്ച് ബാത്‌റൂമിൽ വയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ മികച്ച പരിഹാരമാണ്.