
കൊവിഡ് മഹാമാരി കാരണം രണ്ടുവർഷം നടക്കാതെ പോയ അസാമിലെ കാമാഖ്യ ദേവീ ക്ഷേത്രത്തിലെ അമ്പുമ്പാച്ചി മേളയ്ക്ക് ജൂൺ 22ന് തുടക്കമാകും. ദേവിയുടെ ആർത്തവമാണ് ഇവിടെ അമ്പുമ്പാച്ചി മേളയായി ആഘോഷിക്കുന്നത്. ജൂൺ 22ന് രാത്രി മേളയുടെ പ്രവൃതി അവതരിപ്പിക്കും. അന്ന് രാത്രി അടയ്ക്കുന്ന ക്ഷേത്രത്തിന്റെ വാതിൽ മൂന്ന് ദിവസം കഴിഞ്ഞ് ജൂൺ 26നായിരിക്കും തുറക്കുക. 23 മുതൽ 25വരെ ക്ഷേത്രം പൂർണമായി അടഞ്ഞുകിടക്കും. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിൽ പൂജകളോ മറ്റ് കാര്യങ്ങളോ ഉണ്ടായിരിക്കില്ല. പൂജയും മറ്റു കാര്യങ്ങളുമൊന്നും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കില്ലെങ്കിലും പുറത്ത് വിശ്വാസികളുടെ ആഘോഷങ്ങള്‍ തന്നെയായിരിക്കും. ജൂൺ 26ന് ക്ഷേത്രം തുറക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷം.
സ്ത്രീയെ ആരാധിക്കുന്ന ക്ഷേത്രമായതിനാല്‍ ഇവിടെ ദേവിയുടെ ആര്‍ത്തവ ദിനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവി രജസ്വല ആകുമെന്നാണ് വിശ്വാസം.

നാലാം ദിവസത്തിൽ, വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്ന മാ കാമാഖ്യയുടെ അനുഗ്രഹം തേടിയതിന് ശേഷം പ്രസാദ് അല്ലെങ്കിൽ വിശുദ്ധ ഭക്ഷണം വിതരണം ചെയ്യുന്നു. ‘അംഗോദക്', ‘അംഗബസ്ത്ര' എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഇത് വിതരണം ചെയ്യുന്നു. ശരീരത്തിന്റെ ദ്രാവക ഭാഗമാണ് ‘അംഗോദക്' എന്ന വാക്കിന്റെ അർത്ഥം. ഇത് ‘നീരുറവയിൽ നിന്നുള്ള വെള്ളം' എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ‘അംഗബസ്ത്ര' എന്ന വാക്കിന്റെ അർത്ഥം ശരീരത്തെ മൂടുന്ന തുണിയാണ്. ദേവിയുടെ ആർത്തവചക്രത്തിൽ യോനി ആകൃതിയിലുള്ള കല്ല് മൂടാൻ ഉപയോഗിക്കുന്ന ചുവന്ന തുണിയുടെ ഒരു ഭാഗത്തെ ഇത് സൂചിപ്പിക്കുന്നു കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.
ഗുവാഹത്തിയിലെ നീലാചല്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവി ക്ഷേത്രം യോനി പ്രതിഷ്ഠ നടത്തിയിരിക്കുന്ന ഏക ക്ഷേത്രം കൂടിയാണ്.

പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് "കാമാഖ്യാദേവി". ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷെത്രം പരിഗണിക്കപ്പെടുന്നു.
ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.
ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ കാമാതുരയും, ശക്തിസ്വരൂപിണിയും, രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ശ്രീ പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.
.
ദേവിയ്ക്ക് ആര്‍ത്തവമുണ്ടാകുന്ന ആ മൂന്നു ദിവസങ്ങളില്‍ ക്ഷേത്രം പൂര്‍ണ്ണമായും അടഞ്ഞു കിടക്കും.പൂജയും മറ്റു കാര്യങ്ങളുമൊന്നും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കില്ലെങ്കിലും പുറത്ത് വിശ്വാസികളുടെ ആഘോഷങ്ങള്‍ തന്നെയായിരിക്കും. കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. ഈ ദിവസങ്ങളില്‍ സമീപത്തെ ബ്രഹ്മപുത്രാ നദി പോലും ചുവന്നൊഴുകുമെന്നാണ് വിശ്വാസം
