jj

പ്രായമേറുന്തോറും ലൈംഗിക ബന്ധത്തിൽ പങ്കാളികൾക്ക് താത്പര്യം കുറഞ്ഞു വരുന്നതായാണ് കണ്ടുവരുന്നത്. പലപ്പോഴും കിടപ്പറയിൽ ഒരു ചടങ്ങ് മാത്രമായി ഇത് മാറുന്നുണ്ട്. പങ്കാളികൾ ഇരുവർക്കും ആസ്വദിക്കാൻ കഴിയമ്പോൾമാത്രമേ സെക്സ് അർത്ഥപൂർണമാകൂ. ഓരോരുത്തരിലും ലൈംഗിക സംതൃപ്തി വേറിട്ടു നിൽക്കും. ലൈംഗിക ബന്ധത്തിൽ കല്ലുകടിയാകുന്ന ചില കാര്യങ്ങൾ ഉണ്ട്.

ക്ഷീണം ലൈംഗികതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. വ്യായാമക്കുറവും ഭക്ഷണശീലവുമാണ് ഇതിനിടയാക്കുന്നത്. ഉറക്കക്കുറവും ക്ഷീണം കൂട്ടും.അമിത സ്‌ട്രെസുംസെക്സ് ലൈഫിനെ ബാധിക്കും. സ്‌ട്രെസ് ഹോർമോൺ ശരീരത്തിൽ വർദ്ധിക്കുന്നത് അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ വർധിക്കാൻ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും. തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങൾ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോർമോൺ ഉത്പാജനത്തെ തടയും. അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിൽ വ്യത്യാസം വരുത്തും. അനാരോഗ്യ ആഹാരശീലങ്ങൾ ലൈംഗികജീവിതത്തെ തകർക്കും. ഫ്രൈ ചെയ്ത ആഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.