
തിരുവനന്തപുരം: തെരുവ് നായയ്‌ക്ക് നേരെ ക്രൂരമർദ്ദനം. നായയുടെ കണ്ണടിച്ച് പൊട്ടിച്ച കെ എസ് ഇ ബിയിലെ ഡ്രൈവർ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. പട്ടം കെ എസ് ഇ ബി ഓഫീസിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.