
മിക്ക താരങ്ങളും ഫിറ്റ്നസിൽ അതീവ ശ്രദ്ധപുലർത്തുന്നവരാണ്. ജിമ്മിൽ പോയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചുമൊക്കെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താനാണ് ഏവരും ശ്രമിക്കുന്നത്. ഡയറ്റിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും.
പ്രിയ താരങ്ങളുടെ ഭക്ഷണ രീതിയും വർക്കൗട്ടുമൊക്കെ ഫോളേ ചെയ്യുന്ന ആരാധകരും ഏറെയാണ്. അത്തരത്തിൽ സൗന്ദര്യ കാര്യത്തിലും ആരോഗ്യകാര്യത്തിലും അതീവശ്രദ്ധ ചെലുത്തുന്നയാളാണ് ബോളിവുഡ് താരം യാമി ഗൗതം. ഇപ്പോഴിതാ തന്റെ ആരാധകർക്കായി കിടിലൻ ഒരു ഡയറ്റ് ടിപ്സ് പങ്കുവച്ചിരിക്കുകയാണ് നടി.
രാവിലെ എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് ചൂടുള്ള ഹൽദി വെള്ള (മഞ്ഞൾ വെള്ളം)മാണ് നടി കുടിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനും, ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും, ശരീരത്തിൽ നിന്ന് വിഷാശം പുറന്തള്ളാനുമൊക്കെ സഹായിക്കുന്ന സാധനമാണ് മഞ്ഞൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡയറ്റിനെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്.