. കൊള്ളക്കാരനെയും അമ്മയെയും ഒരുപോലെയാണോ നിങ്ങൾ കാണുന്നത്?

vija

നടി സായി പല്ലവിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻകാലനടിയും മുൻ എം.പിയും ബി.ജെ.പി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻമാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവർ ചോദിച്ചു. കാശ്‌മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊലയും പശുവിന്റെ പേരു പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന സായ് പല്ലവിയുടെ പരാമർശത്തിനെതിരെയായിരുന്നു വിജയശാന്തിയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് വിജയശാന്തി സായി പല്ലവിക്ക് മറുപടി നൽകിയത്. കാശ്മീർ പണ്ഡിറ്റുകൾക്ക് എതിരെ അതിക്രമം നടത്തുന്നവരെയും ഗോവധത്തിനായി പശുക്കളെ കടത്തുന്നവരെയും തടഞ്ഞ ഗോ രക്ഷകർക്ക് എതിരെ രൂക്ഷവിമർശനവുമായി സായിപല്ലവി നടത്തിയ പരാമർശമാണ് ഇപ്പോൾ ചൂടേറിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. മതാന്ധത കൊണ്ട് പണ്ഡിറ്റുകളെ കൊന്നൊടുക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു.