ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ആദ്യ ദിനം മുതൽക്കേ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരംഗ്, സൈജു കുറുപ്പ്, മാളവിക മനോജ്, ഋതുൺ ജയ്, അജു വർഗീസ്, ശ്രീജിത് രവി, ഗോവിന്ദ് വി. പൈ, സ്മിനു സിജോ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നുണ്ട്.
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ ഒക്കെ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ആദ്യമായി ഭാര്യയ്ക്കും മകൾക്കുമൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ധ്യാനിനെപ്പറ്റിയുള്ള വിശേഷങ്ങൾ ഭാര്യ അര്‍പ്പിത സെബാസ്റ്റ്യന്‍ പ്രേക്ഷകരോട് പങ്കുവച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അർപ്പിതയുടെ പ്രതികരണം. ധ്യാൻ ജനുവിനാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫുൾ ജനുവിനാണെന്നാണ് ഭാര്യ മറുപടി പറഞ്ഞത്.

'ധ്യാന്‍ ഫുൾ ജനുവിനാണ്. അഭിമുഖങ്ങള്‍ എല്ലാം ഒരുമിച്ച് ഇരുന്ന് കാണാറുണ്ട്. തിരയാണ് ധ്യാനിന്റെ ഏറ്റവും ഇഷ്ടമുള്ള ചിത്രം. പഴയ ഇന്റർവ്യൂസ് ഒക്കെ കണ്ടിട്ടുണ്ട്' തടി കുറയ്ക്കാൻ ധ്യാനിനോട് പറഞ്ഞിട്ടില്ല. ബോഡി ഷെയിമിംഗ് പാടില്ല. ഫിറ്റ്നസിന്റെ കാര്യം ശ്രദ്ധിക്കാൻ ധ്യാനിന് അറിയാം'- അർപ്പിത പറഞ്ഞു.
താൻ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയതെന്ന് ധ്യാൻ ചൂണ്ടിക്കാട്ടി. തന്നെ അതിന് അഭിനന്ദിക്കുകയാണ് വേണ്ടത്. വിക്രം ചെയ്‌താൽ ഓഹോ എന്നും താരം തമാശരൂപേണ പറഞ്ഞു.