ഷിബു ബേബി ജോൺ, സെഞ്ച്വറി കൊച്ചുമോൻ, കെ.സി ബാബു എന്നിവരുടെ നിർമ്മാണ പങ്കാളിത്തത്തിൽ ചിത്രം

mohnalal

ജീ​ത്തു​ ​ജോ​സ​ഫി​ന്റെ​ ​റാ​മി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​വി​വേ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്രം​ ​അ​തി​ര​ൻ,​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​അ​മ​ല​ ​പോ​ൾ​ ​ചി​ത്രം​ ​ദി​ ​ടീ​ച്ച​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​വിവേക് സംവിധാനം ചെയ്യുന്ന ചി​ത്ര​മാ​ണ്.​ആ​ർ.​എ​സ്.​പി​ ​നേ​താ​വും​ ​മു​ൻ​ ​മ​ന്ത്രി​യു​മാ​യ​ ​ഷി​ബു​ ​ബേ​ബി​ജോ​ണിന്റെ​ ​സി​നി​മ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​യ​ ​ജോ​ൺ​ ​ആ​ൻ​ഡ് ​മേ​രി​ ​ക്രി​യേ​റ്റീ​വ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​സെ​ഞ്ച്വ​റി​ ​കൊ​ച്ചു​മോ​ന്റെ​ ​സെ​ഞ്ച്വറി​ഫി​ലിം​സ് ​കെ.​ ​സി​ ​ബാ​ബു​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​യ​ ​മാക്സ് ലാബ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​എ​ൽ​-​ 353​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​താ​ത്കാ​ലി​കമായി​ ​ന​ൽ​കി​യ​ ​പേ​ര്.​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​മോ​ഹ​ൻ​ലാ​ലാ​ണ്ഒൗ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യ​പി​ച്ച​ത്.​ഷി​ബു​ ​ബേ​ബി​ ​ജോ​ണു​മാ​യി​ ​മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടി​ന്റെ​ ​സ്നേ​ഹ​ബ​ന്ധ​മാ​ണെ​ന്നും​ ​സെ​ഞ്ച്വ​റി​ ​കൊ​ച്ചു​മോ​ൻ,​ ​കെ.​സി​ ​ബാ​ബു​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്നു​ള്ള​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​മോ​ഹ​ൻ​ലാ​ൽ.​ജോ​ൺ​ ​ആ​ൻ​ഡ് ​മേ​രി​ ​ക്രി​യേ​റ്റീ​വ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്എ​ന്ന​ ​പേ​രി​ട്ട​ ​നി​ർ​മ്മാ​ണ​ക​മ്പ​നി​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്വ​ന്തം​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യി​ലൂ​ടെ​ ​ജീ​വി​ത​ഗ​ന്ധി​യാ​യ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​നാ​ണ് ​ആ​ഗ്ര​ഹ​മെ​ന്ന് ​ഷി​ബു​ബേ​ബി​ജോ​ൺ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.