
ബിജു മേനോൻ, ഗുരുസോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നാലാം മുറ എന്ന് പേരിട്ടു.പൊലീസിന്റെയും കള്ളന്റെയും കഥ പറയുന്ന ചിത്രത്തിൽ ഡിവൈ.എസ്.പി ജയരാജ് എന്ന കഥാപാത്രത്തെ ബിജുമേനോൻ അവതരിപ്പിക്കുന്നു. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലുഎബ്രഹാം, സുരഭി സന്തോഷ് എന്നിവരാണ് മറ്റു താരങ്ങൾ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എഫ്.ഐ മോഷൻ പിക്ചേഴ്സും മൂവിക്ഷേത്രയും സെലി ബ്രാൻഡ്സ് ചേർന്നാണ് നിർമ്മാണം. ലോകനാഥൻ ആണ് ഛായാഗ്രാഹകൻ.