
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 19 1197 മിഥുനം 5 ഞായറാഴ്ച.
(പുലർച്ചെ ശേഷം 5 മണി 55 മിനിറ്റ് 35 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം നക്ഷത്രം )
അശ്വതി: അവിഹിത ദാമ്പത്യ ബന്ധങ്ങളിൽ ഇടപെടാൻ സാധ്യത. അപകടങ്ങളും ചില ബുദ്ധിമുട്ടുകളു. ശാരീരികമായി തരണം ചെയ്യേണ്ടിവരും. വിവാഹജീവിതം പ്രശ്നാധിഷ്ഠിതമായിരിക്കും. രണ്ടു പേർക്കുമിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഭരണി: വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ട അവസ്ഥ. സാമ്പത്തികനഷ്ടവും സംഭവിക്കും. ആരോഗ്യനില മോശമായിരിക്കും. സുഖക്കുറവ് അനുഭവത്തിൽ വരും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും, ശത്രുക്കൾ കൂടുതൽ ശക്തരാകും.
കാർത്തിക: ആത്മവിശ്വാസമുണ്ടായിരിക്കും, യാത്രകൾ ബുദ്ധിമുട്ടുണ്ടാക്കും. മുറിവുചതവുകൾ ഉണ്ടാകും. പുതിയ അറിവുകൾ നേടിയെടുക്കാൻ താല്പര്യം കാണിക്കും. നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതാണ്. എന്നാൽ നേട്ടങ്ങൾ കുറവായിരിക്കും.
രോഹിണി: ബന്ധുക്കളുമായി നല്ല ബന്ധത്തിലും ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിലും ആയിരിക്കും. ചിലവു കൂടുതലായിരിക്കും. കുട്ടികൾക്ക് ഭാഗ്യങ്ങൾ ലഭിക്കും. സഹോദരങ്ങൾക്കു തൊഴിലിൽ ഉയർച്ച. അധികാരസ്ഥാനം ലഭ്യമാകും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കും.
മകയിരം: വീട്ടുകാര്യങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടാകണം. സർക്കാരിൽ നിന്നും നിയമനടപടികൾ നേരിടേണ്ടി വരും. കർക്കശ സ്വഭാവം ഏതു കാര്യത്തിലും ഉണ്ടാകും. ചെലവ് കൂടുകയും ലൗകികാസക്തി കൂടുകയും ചെയ്യും.
തിരുവാതിര: സഹോദരങ്ങളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ഇണയെക്കൊണ്ടു പ്രശ്നങ്ങളുണ്ടാകാം, വീട്ടിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്. സംസാരരീതിയിലെ വ്യത്യാസം കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും. കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടച്ചിലിനും സാധ്യത.
പുണർതം: സമൂഹത്തിൽ ഉയർന്ന പദവിയും എഴുത്തുകുത്തിൽ നേട്ടവും ഫലം. മാനസിക സന്തോഷവും സമാധാനവും ഉണ്ടാകും. അപവാദത്തിൽ നിന്നും മുക്തി നേടാൻ സാധിക്കുന്നതാണ്. എല്ലാ കാര്യത്തിലും ജയവും നല്ല ഭക്ഷണവും. വാതപിത്ത രോഗത്തിനും സാധ്യത.
പൂയം:അച്ഛനും അമ്മയുമായി സന്തോഷജീവിതം നയിക്കും. ബുദ്ധി കുശലതയും ബിസിനസ്സിൽ നേട്ടവും വിദ്യാഭ്യാസത്തിൽ ഉന്നതിയുണ്ടാകും. ഇണയുടെ സംസാരം മോശമായിരിക്കും. കൂടാതെ അധികാര സ്വഭാവം കൂടിയിരിക്കും.
ആയില്യം: എന്റർടെയിൻമെന്റ് ഫീൽഡിലുള്ളവർക്ക് കാലം അനുകൂലം. തൊഴിലിലൂടെ ധനലാഭം, തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം.
സർക്കാരിൽ നിന്നും ബഹുമാനാദികൾ ലഭിക്കുന്നതാണ്, വാഹനലാഭം ഉണ്ടാകും, ഇണയുടെ കുടുംബത്തിൽ നിന്നും സമ്മാനമായി ധനം ലഭിക്കുന്നതാണ്.
മകം: എഴുത്തുകുത്തുകളിൽ പ്രശ്നങ്ങളുണ്ടാകും. ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, അന്യരുടെ ദ്രോഹങ്ങൾ സഹിക്കേണ്ടിവരും. വഞ്ചനക്ക് പാത്രമാവുകയും ചെയ്യും. വിദ്യാഭ്യാസത്തിന് തടസ്സം സംഭവിക്കുകയും, ധാരാളം നഷ്ടങ്ങളെയും ഉണ്ടാക്കുന്നതാണ്.
പൂരം: ശത്രുശല്യം കൂടും അതിനാൽ ധാരാളം പണം ചെലവാക്കേണ്ടിവരും. ആരോഗ്യ പ്രശ്നങ്ങൾ വരുന്നതാണ്. മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. മുറിവുകൾ ഉണ്ടാകും. കേസ് വഴക്കിലൂടെ നഷ്ടം സംഭവിക്കും.
ഉത്രം: വേർപിരിയൽ, കണ്ണിന് അസുഖം, ആശുപത്രി വാസം, അധികചെലവ്, കാലിന് അസുഖം, എന്നിവ സംഭവിക്കും. ഹൃദയ സംബന്ധമായ അസുഖം ഉണ്ടാകും. ശത്രുക്കൾക്ക് ദോഷം സംഭവിക്കും ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്.
അത്തം:വിവാഹ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. സ്വത്തു സംബന്ധമായി മാനസ്സിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്. അച്ഛന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം.
ചിത്തിര:തെറ്റിദ്ധാരണപരമായി സംസാരിക്കുമെങ്കിലും കുശാഗ്ര ബുദ്ധിയിലൂടെ അതിൽ നിന്നും തലയൂരുകയും ചെയ്യും. സഹോദരങ്ങളിൽ നിന്നും കുട്ടികൾക്ക് സഹായം ലഭിക്കാം. ക്ഷമയുണ്ടായിരിക്കും ധൈര്യവും ഉണ്ടായിരിക്കുന്നതാണ്. തീർത്ഥയാത്രകൾ നടത്തും, മത്സരത്തിൽ വിജയിക്കുകയും ചെയ്യും.
ചോതി: ആരോഗ്യനില മോശമായിരിക്കും. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ. പലവിധ അരുതാത്ത ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യും.
സർക്കാരിൽ നിന്നും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തേണ്ടതാണ്.
വിശാഖം: കുരുട്ടു ബുദ്ധിയിലൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ മാനസിക പ്രശ്നങ്ങൾക്കു സാധ്യത. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും നല്ല സുഹൃത് ബന്ധവും എഴുത്തുകാർക്ക് മോശം, ജീവിത പങ്കാളിക്ക് തൊഴിൽ രംഗത്ത് ധാരാളം ധനം ലഭിക്കും.
അനിഴം: വിദ്യാഭ്യാസ താമസസ്ഥലമാറ്റവും വിദ്യാഭ്യാസ പരോഗതിയും ചിലർ വിദ്യാഭ്യാസം മതിയാക്കാനും സാധ്യത. വസ്തു ഗൃഹലാഭവും പ്രേമബന്ധത്തിലകപ്പെടാനും തൊഴിലിലുയർച്ചയും പ്രൊമോഷനും സാധ്യത. ചിലർക്ക് വിവാഹം നടക്കാനും സാധ്യതയുണ്ട്.
കേട്ട: എപ്പോഴും തീവ്രചിന്തകൾ കൊണ്ട് വ്യാകുലരായിരിക്കും. വളരെയധികം മുൻകോപിയും ധൈര്യശാലിയുമായിരിക്കും. മനസ്സന്തോഷം വിദ്യയിലുയർച്ചയും മതപരമായ കാര്യങ്ങളിൽ വിശ്വാസവും ഉണ്ടായിരിക്കും. തൊഴിലിലുയർച്ചയും ആരോഗ്യനില മെച്ചമായിരിക്കും.
മൂലം: വിശ്വാസവഞ്ചനയും കൗശല ബുദ്ധിയും കാണിക്കുന്നവർ ആയിരിക്കും. വിവാഹബന്ധത്തിൽ അസ്വാരസ്യം. എല്ലാവിധ കാര്യങ്ങളിലും അസന്തുഷ്ടനായിരിക്കും, പാർട്ട്‌ണേഴ്സിന്റെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.
പൂരാടം: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ആത്മവിശ്വാസം വളരും, വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മോശമായിരിക്കും. ലൗകികാസക്തി കുറയും അമ്മാവനുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് വഴിവയ്ക്കും. സംസാര ശേഷിയുള്ളവനായിരിക്കും.
ഉത്രാടം: വീട്ടുകാര്യത്തിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ബുദ്ധിയുപയോഗിച്ച് സമ്പത്തുണ്ടാക്കുന്നതാണ്. സർക്കാരിൽ നിന്നും ബിസിനസ്സിൽ സഹായം പ്രതീക്ഷിക്കാം. എഴുത്തുകുത്തിൽ മേന്മയുണ്ടാക്കുന്നതാണ്.
തിരുവോണം: നല്ലകാലമാണ്, നല്ലൊരു പൊസിഷനിൽ എത്തിച്ചേരുന്നതാണ്, ഇളയ സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കും, ഇണയിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്, സഹോദരങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നതാണ്, സമ്പത്തും വിശ്വാസ്യതയും ഉണ്ടായിരിക്കും.
.
അവിട്ടം: പ്രേമസാഫല്യം, ഊഹ കച്ചവടത്തിൽ വിജയം, സുഖവാസ കേന്ദ്രത്തിൽ താമസം, ഭരണാധികാരം ലഭിക്കും, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ സാധിക്കും. ഉയർച്ചകൾ ലഭിക്കുന്നതാണ്. വലിയ സ്ഥാനമാനങ്ങൾ ലഭിക്കും.
ചതയം: രാഷ്ട്രീയ ജീവിതത്തിൽ വിജയം, ശത്രുജയം, എല്ലാ കാര്യത്തിലും ശ്രദ്ധാലുവായിരിക്കും. കുട്ടികൾക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാഭ്യാസവും സമ്പത്തും ധാരാളം ലഭിക്കുകയും ചെയ്യും. പുതിയ സ്ഥലങ്ങളിൽ നിന്നും ധാരാളം ലാഭങ്ങൾ കിട്ടും. ബുദ്ധി സാമർത്ഥ്യം കൂടുതലായിരിക്കും.
പൂരുരുട്ടാതി: കച്ചവടക്കാർക്ക് കച്ചവടത്തിൽ നഷ്ടങ്ങൾ സംഭവിക്കും. സ്‌നേഹിതരെക്കൊണ്ട് ക്ലേശവും ധനഹാനിയും മനചാഞ്ചല്യവും ഉണ്ടാകും. എഴുത്തുകുത്തിലൂടെയും ബന്ധുക്കൾ വഴിയും ദുഃഖവും ഫലം. ദേഷ്യ ക്കാരനായിരിക്കുംം പലവിധം നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും.
ഉത്രട്ടാതി: തൊഴിലിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ് സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ആരോഗ്യം മോശമാകും കൈയ്ക്ക് സ്വാധീനക്കുറവ്, വിദ്യയ്ക്ക് തടസ്സം എന്നിവ സംഭവിക്കും.
രേവതി: വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതപങ്കാളി കാരണം കുടുംബ ജീവിതം ദുരിതപൂർണമാക്കിത്തീർക്കും. വയറിന് അസുഖമുണ്ടാകും. മേലധികാരികളുമായി ജോലിസ്ഥലത്ത് വഴക്കിടുകയും ചെയ്യും. വലിയ സ്ഥാനങ്ങളിൽ നിന്നു താഴ്ത്തപ്പെടും.