farook-abdulla

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ സ്ഥാനാർത്ഥിയായിരുന്ന ഫറൂഖ് അബ്ദുള്ളയും പിന്മാറി. ജമ്മു കാശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ പ്രവർത്തനം ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഥമ പരിഗണന നൽകിയിരുന്ന ശരത് പവാറും പിന്മാറിയിരുന്നു.

I withdraw my name from consideration as a possible joint opposition candidate for the President of India. I believe that Jammu & Kashmir is passing through a critical juncture & my efforts are required to help navigate these uncertain times: NC chief Farooq Abdullah

(File pic) pic.twitter.com/yPyJNqmi1P

— ANI (@ANI) June 18, 2022

രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരിക്കുക എന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ജമ്മു കാശ്മീർ ഏറ്റവും നിർണായകമായ ഘട്ടത്തിൽ കൂടി കടന്നുപോകുന്ന ഈ സാഹചര്യത്തിൽ തന്റെ സാന്നിദ്ധ്യം ഇവിടെ ആവശ്യമാണെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. മുതിർന്നവരോടും സഹപ്രവർത്തകരോടും കൂടിയാലോചിച്ച ശേഷമാണ് താൻ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫറൂഖ് അബ്ദുള്ള കൂടി പിന്മാറിയതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ ആശയകുഴപ്പം ഉടലെടുത്തിരിക്കുകയാണ്. ശരത് പവാറിന് പിന്നാലെ ഫറൂഖ് അബ്ദുള്ളയും പിന്മാറിയതോടെ പ്രതിപക്ഷം ഇനി ആരുടെ പേര് മുന്നിലേക്ക് വയ്ക്കുമെന്നതാണ് ചോദ്യം.