
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എം. വിൻസെൻ്റ് എം.എൽ.എ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.കെ.പി. ഹരിദാസ്, വൈസ് ചെയർമാൻ ഡോ.ഹരീഷ് ഹരിദാസ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു ഹരിദാസ്, സംഘാടക സമിതി ചെയർമാൻ എം.പ്രേംകുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന പ്രദർശന മത്സരത്തിൽ സിനിമാ- ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയും എക്സൈസ് വകുപ്പ് ടീമും തമ്മിൽ ഏറ്റുമുട്ടി. മത്സരത്തിൽ എക്സൈസ് ടീം വിജയിച്ചു.