
മലയാളിക്കും മെഡൽ തിളക്കം
ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇൻഡോർ വെലോഡ്രോമിൽ നടക്കുന്ന 41-ാമത് ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. എലൈറ്റ് ഇന്നലെ നടന്ന നാല് മത്സരങ്ങിലും ഇന്ത്യ മെഡൽ നേടി. തിരുവനന്തപുരം സ്വദേശിയായ അനന്തനാരായണൻ ഉൾപ്പെട്ട ഇന്ത്യൻ ടീം 4000 മീറ്രർ ടീം പർസ്യൂട്ടിൽ വെങ്കലം നേടി മിന്നിത്തിളങ്ങി. ഏഷ്യൻ തല സൈക്ലിംഗ് മത്സരത്തിൽ ആദ്യമായാണ് എലൈറ്റ് വിഭാഗത്തിൽ ഇന്ത്യൻ പുരുഷന്മാർ മെഡൽ നേടുന്നത്. എലൈറ്ര് വിഭാഗം പുരുഷ ടീം സ്പ്രിന്റ്, വനിതാ വിഭാഗം ടീം പർസ്യൂട്ട്, ടീം സ്‌പ്രിന്റ് ഇനങ്ങളിലും ഇന്ത്യ മെഡൽ നേടി.