kk

മഴക്കാലത്തെ ജലദോഷം, ചുമ എന്നിവയെ തടയുന്നതിൽ നല്ല ഉറക്കത്തിനും പങ്കുണ്ട്. ഉറക്കം നഷ്ടപ്പെടുകയോ ദിവസത്തിൽ ആറ് മണിക്കൂറിൽ താഴെ ഉറങ്ങുകയോ ചെയ്യുന്നവരിൽ ശരീരം ദുർബലമാവാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരെയാണ് അണുബാധകൾ വേഗത്തിൽ പിടിപെടുന്നത്.

ഉറക്കത്തിൽ നമ്മുടെ ശരീരം സൈറ്റോകൈനുകൾ പുറത്തുവിടുന്നുണ്ട്. അണുബാധയ്‌ക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന പ്രോട്ടീനാണിത് . രാത്രി ഉറങ്ങാതെ പകൽ കിടന്നുറങ്ങി നേടാവുന്നതല്ല രോഗപ്രതിരോധശേഷി. അതിന് രാത്രി ഉറക്കം നിർബന്ധമാണ്. രാത്രി പത്ത് മണിക്കെങ്കിലും ഉറങ്ങി പുലർച്ചെ അഞ്ചര - ആറ് മണിക്ക് ഉണർന്നു നോക്കൂ. ശരീരം ഉന്മേഷം കൈവരിക്കും. രാത്രി ഇളംചൂടുപാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.