റഷ്യ യുക്രെയ്‌ന്‍ യുദ്ധം എവിടെ വരെ എത്തി? യുദ്ധം അവസാനിക്കട്ടെ അല്ലെങ്കില്‍ റഷ്യ യുദ്ധം അവസാനിപ്പിക്കട്ടെ എന്നായിരുന്നു ലോകത്തിന്റെ പ്രാര്‍ത്ഥന. എന്നാല്‍ യുക്രെയ്‌ന്‍ അധിനിവേശത്തിന് അല്ലെങ്കില്‍ യുദ്ധം അവസാന ലാപ്പിലേക്ക് നീങ്ങുകയാണോ? യുക്രെയ്‌ന്റെ അവസ്ഥ ഇനി എന്താകും? ഒരു വലിയ ദുരന്തം കേള്‍ക്കാതിരിക്കട്ടെ എന്നുമാത്രം നമുക്ക് പ്രാര്‍ത്ഥിക്കാം. സെലന്‍സ്‌കിയുടെത് അല്ലാത്ത യുക്രെയ്‌ന്‍ ആയി ആ രാജ്യം മാറുമോ? എന്തായാലും യുക്രെയ്‌നെ പൂര്‍ണമായും തകര്‍ത്തെറിയാന്‍ റഷ്യക്ക് സാധിക്കില്ല. പൂര്‍ണമായും പ്രവചിക്കുവാനോ പ്രസ്താവിക്കാനോ ആകാത്ത അവസ്ഥയാണ് യുക്രെയിനിലിപ്പോള്‍.
