
കുവോർട്ടയിൻ: ഒളിമ്പിക്സ് സ്വർണത്തിന് ശേഷം ഇന്ത്യൻ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര വീണ്ടും പൊന്നണിഞ്ഞു. ഇന്നലെ ഫിൻലൻഡിലെ കുവോർട്ടയിൻ ഗെയിംസിലാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. മഴ വിരുന്നെത്തെിയ ഗെയിംസിൽ 86.69 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ചാണ് നീരജിന്റെ സ്വർണ നേട്ടം. ആദ്യ ശ്രമത്തിൽ തന്നെ നീരജ് സ്വർണം ഉറപ്പിച്ചു. മഴ വെള്ളം നിറഞ്ഞ ഔട്ട്ഫീൽഡിൽ ഒരു ശ്രമത്തിനിടെ നീരജ് ബാലൻസ് തെറ്റി വീണിരുന്നു. കഴിഞ്ഞ ദിവസം പോവോ നുർമി ഗെയിംസിൽ നീരജ് വെള്ളി നേടിയിരുന്നു.
Nasty slip for Neeraj Chopra on a very slippery runway at the Kuortane Games. He seems ok though. pic.twitter.com/6Zm0nlojkZ
— jonathan selvaraj (@jon_selvaraj) June 18, 2022