kk

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിംഗിലെ ചതിക്കുഴികളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ഗെയിമിംഗ് കളിക്കാരുടെ പ്രത്യേകിച്ച് കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്ന പ്ലാറ്റ്‌ഫോം എന്നുള്ളത് കൊണ്ട് ലൈംഗിക കുറ്റവാളികളുടെ മികച്ച വിളനിലമാണ്. വ്യക്തിവിവരങ്ങൾ മറച്ചുവച്ച് സഹകളിക്കാരായി ഒപ്പം കൂടുന്ന ഇത്തരം വേട്ടക്കാർ ക്രമേണ കുട്ടികളുടെ മനസിന്റെ നിയന്ത്രണം കൈക്കലാക്കി തെറ്റുകളിലേക്ക് നയിക്കുന്നു.

കൂടാതെ ഗെയിമുകളിൽ ലഭ്യമാകുന്ന നൂതന ചാറ്റിംഗ്, വീഡിയോ സ്‌ട്രീമിംഗ്, സിമുലേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികളെ ലൈംഗിക ചൂഷണങ്ങളിലേക്കും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നുവെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.


ആ ചതിക്കുഴികൾ എന്തൊക്കെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു

1. അപരിചിതരുമായുള്ള ചങ്ങാത്തം

2. വ്യക്തി വിവരങ്ങളുടെ അപഹരണം

3. സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുടെ ദുരുപയോഗം

4. ഡാർക്ക് നെറ്റ് പ്ലാറ്റ്‌ഫോമുകളിലെ ചതിക്കുഴികൾ

5. അനോണിമസ് ചാറ്റ്റൂമുകളിലേക്കുള്ള പ്രവേശനം

6. വീഡിയോ, ഓഡിയോ, പിക്‌ചർ ലൈവ് സ്‌ട്രീമിംഗ്

7. ഓൺലൈൻ ലൈംഗിക ചൂഷണം