dinesh-karthik

​ഴ​കും​ ​തോ​റും​ ​വീ​ര്യം​ ​കൂ​ടു​ന്ന​ ​വീ​ഞ്ഞ് ​പോ​ലെ​ ​ഇ​ന്ത്യ​ൻ​ ​ജേ​ഴ്സി​യി​ൽ​ ​നി​റ​ഞ്ഞാ​ടു​ക​യാ​ണ് ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്ക്.​ ​ത​ന്നെ​ ​ഏ​ഴു​തി​ത്ത​ള്ളി​യ​വ​രെ​യും​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലേ​ക്ക് ​ഇ​നി​യൊ​രു​ ​തി​രി​ച്ചു​ ​വ​ര​വി​ല്ലെ​ന്ന് ​വി​ധി​യെ​ഴു​തി​യ​വ​രേ​യും​ ​അ​മ്പ​രി​പ്പി​ച്ചു​ ​കൊ​ണ്ട് ​ചാ​ര​ത്തി​ൽ​ ​നി​ന്ന് ​ഫീ​നി​ക്സി​നെ​പ്പോ​ലെ​ ​പ​റ​ന്നു​യ​രു​ക​യാ​യി​രു​ന്നു​ ​കാ​ർ​ത്തി​ക്ക്.​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​വും​ ​ക​ഠി​നാ​ധ്വാ​ന​വും,​​​തോ​റ്റു​കൊ​ടു​ക്കാ​ൻ​ ​ത​യ്യാ​റ​ല്ലാ​ത്ത​ ​മ​ന​സു​മാ​ണ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ.​ ​

കു​റ​ച്ച് ​നാ​ൾ​ ​മു​ൻ​പ് ​ നമ്മൾ ക​മ​ന്റേ​റ്റ​റു​ടെ​ ​റോ​ളി​ൽ കണ്ട കാ​ർ​ത്തി​ക്ക് ​ എന്നാൽ ഈ​ 37​-ാം​ ​വ​യ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ട്വ​ന്റി -20​ ​ലോ​ക​ക​പ്പ് ​പ​ദ്ധ​തി​യി​ലെ​ ​ആദ്യ ​സ്ഥാ​നങ്ങളിലുണ്ട്.​ 2006​ ​ഡി​സം​ബ​റി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ഇ​ന്ത്യ​ ​ക​ന്നി​ ​ട്വ​ന്റി​-20​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ​ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ ​താ​ര​ങ്ങ​ളി​ൽ​ ​ഇ​ന്നും​ ​ക​ള​ത്തി​ലു​ള്ള​ത് ​കാ​ർ​ത്തി​ക്ക് ​മാ​ത്ര​മാ​ണ്.​ ​അ​ന്ന​ദ്ദേ​ഹ​ത്തി​ന് 21​ ​വ​യ​സാ​യി​രു​ന്നു​ ​പ്രാ​യം.​ ​വി​ക്ക​റ്റി​ന് ​പി​ന്നി​ൽ​ ​ധോ​ണി​യു​ടെ​ ​ആ​കാ​ശം​ ​മു​ട്ടെ​യു​ള്ള​ ​വ​ള​ർ​ച്ച​യും​ ​കി​ട്ടി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​മു​ത​ലാ​ക്കു​ന്ന​തി​ൽ​ ​വ​രു​ത്തി​യ​ ​പി​ഴ​വു​ക​ളും​ ​പി​ന്നീ​ട് ​ കാർത്തിക്കിന് തി​രി​ച്ച​ടി​യാ​യി.​ ​ഇ​തു​വ​രെ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ട്വ​ന്റി​-20​യി​ൽ​ 36​ ​മ​ത്സ​ര​ങ്ങ​ളേ​ ​ക​ളി​ക്കാ​നാ​യു​ള്ളൂ.​
16​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​അ​തേ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് ​കാ​ർ​ത്തി​ക്ക് ​ത​ന്റെ​ ​ക​ന്നി​ ​ ട്വന്റി-20 അ​ന്താ​രാ​ഷ്ട്ര​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​കു​റി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ജ്കോ​ട്ടി​ൽ.​.. ​ടീം​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ഘ​ട്ട​ത്തി​ൽ​ ​ഒ​രു​ ​സ​മ്മ​ർ​ദ്ദ​വു​മി​ല്ലാ​തെ​ 27​ ​പ​ന്തി​ൽ​ ​കാ​ർ​ത്തി​ക്ക് ​അ​ടി​ച്ചു​ ​കൂ​ട്ടി​യ​ ആ 55​ ​റ​ൺ​സാ​ണ് ​ നാ​ലാം​ ​ട്വ​ന്റി​-20​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വി​ജ​യ​മു​റ​പ്പി​ച്ച​ത്.​ ​ 2018​ൽ​ ​നി​ദാ​ഹാ​സ് ​ട്രോ​ഫി​ ​ഫൈ​ന​ലി​ൽ​ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​സി​ക്സ​ടി​ച്ച് ​ഇ​ന്ത്യ​യ്ക്ക് ​ജ​യം​ ​സ​മ്മാ​നി​ച്ച​താ​യി​രു​ന്നു​ ​കാ​ർ​ത്തി​ക്കി​ന്റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​രി​യ​റി​ലെ​ ​ഏ​റ്ര​വും​ ​സു​വ​ർ​‌​ണ​നി​മി​ഷം.​ ​ആ​ ​ഇ​ന്നിം​ഗ്സി​ലൂ​ടെ​യാ​ണ് ​ഒ​ര​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കാ​ർ​ത്തി​ക്ക് ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​സൂ​ച​ന​ക​ൾ​ ​ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഫി​നി​ഷ​റു​ടെ​ ​റോ​ളി​ൽ​ ​ആ​ർ.​സി.​ബി​ക്കാ​യി​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​ന​മാ​ണ് ​കാ​ർ​ത്തി​ക്കി​ലേ​ക്ക് ​വീ​ണ്ടും​ ​ദേശീയ ടീം സെ​ല​ക്ട​ർ​മാ​രു​ടെ​ ​ശ്ര​ദ്ധ​ ​തി​രി​ച്ച​ത്.
​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ലും​ ​ക​രി​യ​റി​ലും​ ​നേ​രി​ട്ട​ ​തി​രി​ച്ച​ടി​ക​ളി​ൽ​ ​പതറാതെ ​ത​ക​ർ​പ്പ​ൻ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​കാ​ർ​ത്തി​ക്ക് ​എ​ല്ലാ​വ​ർ​ക്കും​ ​വ​ലി​യ​ ​പ്ര​ചോ​ദ​നം തന്നെയാണ്.