gold-bond

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നടപ്പുവർഷത്തെ ഗോൾഡ് ബോണ്ട് സ്കീം സീരീസ് - ഒന്നിന്റെ വില്പനയ്ക്ക് നാളെ തുടക്കമാകും. 24 വരെ നീളുന്ന വില്പനയിലൂടെ ഗ്രാമിന് 5,091 രൂപ നിരക്കിൽ ഗോൾഡ് ബോണ്ട് വാങ്ങാം. ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്കൗണ്ട് നൽകുമെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തികൾക്ക് ഒരു സാമ്പത്തികവർഷം നാലുകിലോയും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ട്രസ്‌റ്റുകൾക്കും 20 കിലോയും വരെ വാങ്ങാം. 2.5 ശതമാനം വാർഷിക പലിശനിരക്കാണ് ഗോൾഡ് ബോണ്ട് വാഗ്ദാനം ചെയ്യുന്നത്. ഭൗതിക സ്വർണത്തിന്റെ ഡിമാൻഡും ഇറക്കുമതിയും കുറയ്ക്കാനായി 2015ൽ കേന്ദ്രം ആവിഷ്കരിച്ചതാണ് സോവറിന്‍ ഗോൾഡ് ബോണ്ട് പദ്ധതി.

gold-bond

8 വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി. 5 വർഷത്തെ ലോക്ക്-ഇൻ കാലയളവുമുണ്ട്. ഓഹരി വിപണിയിലും ബോണ്ട് വില്‍ക്കാം.

സ്‌മോൾ ഫിനാൻസ് ബാങ്ക്, പേയ്‌മെന്റ് ബാങ്ക് എന്നിവ ഒഴികെ മറ്റെല്ലാ ബാങ്കുകൾ വഴിയും സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങാനാകും. കൂടാതെ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയിൽ നിന്നും ഇവ വാങ്ങാം.