sanju-basil

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജയ ജയ ജയ ജയഹേ'. അജുവർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സദ, ഹരീഷ് പെങ്ങൻ എന്നിവരാണ് കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടെയ്‌നറിലെ മറ്റ് താരങ്ങൾ.

ജാനേ മന്നിന്റെ വലിയ വിജയത്തിനുശേഷം ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്നാണ് രചന. ഛായാഗ്രഹണം ബബ്ളു അജു. ജോൺ കുട്ടിയാണ് എഡിറ്റർ.

sanju-basil

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് സർപ്രെെസ് വിസിറ്റ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്‍ജു സാംസൺ. ബേസിലും ദർശനയും സഞ്ജുവുമൊത്തുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നടനും സംവിധായകനുമായ ബേസിൽ ജോസഫുമായി സൗഹൃദം പുലർത്തുന്നയാളാണ് സഞ്‍ജു. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്‍ജു ട്രെയിനിംഗ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സെറ്റിലെത്തിയത്.