satheesan-sachidanandan

തിരുവനന്തപുരം: സാംസ്കാരിക നേതാക്കള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദന്‍. എഴുത്തുകാര്‍ എല്ലാത്തിലും പ്രതികരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

'എഴുത്തുകാര്‍ പ്രതികരിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. അത് ഓരോ എഴുത്തുകാർക്കും വിടേണ്ട ഒന്നാണ്. ജനാധിപത്യത്തിൽ ഇതെല്ലാം അനുവദനീയമാണ്. എനിക്ക് രാഷ്ട്രീയമില്ല. ഞാൻ ആരുടെയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതില്‍ പ്രതികരിക്കും. '- സച്ചിദാനന്ദൻ പറഞ്ഞു.