
കോട്ടയം: നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ വെട്ടി കൊലപ്പെടുത്തി. നാഗമ്പടം ഗുഡ്‌സ് ഷെഡ് റോഡിൽ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഷിഷിർ കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ മറ്റൊരു ഒഡീഷ സ്വദേശിയായ രാജേന്ദ്രൻ ഗൗഡയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തന്റെ ഭാര്യയെ കുറിച്ച് ഷിഷിർ മോശം അഭിപ്രായം പറഞ്ഞതാണ് രാജേന്ദ്രൻ ഇയാളെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് അറിയിച്ചത്.