
കോഴിക്കോട്: പൊതുമരാമത്ത് നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾക്ക് കൃത്യമായ മാർഗ നിർദ്ദേശം നൽകും. കൂളിമാട് പാലം തകർച്ചയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിക്ക് പ്രശ്‌നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ.ഐ.ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.