spice-jet

ന്യൂഡൽഹി: ബീഹാറിലെ പാട്ന വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737800 വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതാണ് അപകടകാരണമെന്നും 185 യാത്രക്കാരും സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എൻജിനിൽ പക്ഷി ഇടിച്ചെന്ന സംശയം തോന്നിയ ക്യാപ്ടൻ മുൻകരുതലെന്ന നിലയിൽ എൻജിൻ ഷട്ട്ഡൗൺ ചെയ്‌തെന്നും പാട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്തിന്റെ ഇടതുഭാഗത്താണ് തീ കണ്ട

പ്രദേശവാസികൾ വിമാനത്താവള അധികൃതരെ വിവരമറിയിച്ചെന്നും ഉടൻതന്നെ വിമാനം തിരിച്ചിറക്കിയെന്നും പാട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു. എൻജിനിലെ മൂന്ന് ഫാൻ ബ്ലേഡുകൾ തകർന്നനിലയിലായിരുന്നു.