df

ന്യൂഡൽഹി: സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുള്ള വായ്പകളുടെ നിരക്ക് 0.20 ശതമാനം ഉയർത്തി. ഇന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഒരു വർഷത്തേക്കുള്ള എം.സി.എൽ.ആർ (മാർജിനൽ കോസ്​റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേ​റ്റ്) 8.15 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായാണ് ഉയർത്തിയത്. മൂന്നുമാസത്തെ എം.സി.എൽ.ആർ തുല്യനിരക്കിൽ ഉയർത്തിയിട്ടുണ്ട്. ഇത് 7.95 ശതമാനമാണ്.
ഓവർനൈ​റ്റ്, ഒരുമാസം, ആറ് മാസം എന്നീ കാലയളവിലെ എം.സി.എൽ.ആർ 0.15 ശതമാനമാണ് ഉയർത്തിയത്. ഇത് 7.80 ശതമാനം, 8.05 ശതമാനം എന്നീ നിരക്കിലാണ്. മിക്ക ബാങ്കുകളും ആർബിഐ റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തിയതിനു പിന്നാലെ വായ്പാ നിരക്കുകൾ ഉയർത്തിയിരുന്നു.