katie-

ബുഡാപെസ്റ്റ് : മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം 400 മീറ്റർ ഫ്രീസ്റ്റൈലിലെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം തിരിച്ചുപി‌ടിച്ച് അമേരിക്കൻ വനിതാ നീന്തൽ താരം കാത്തി ലെഡ്കി.ഹംഗറിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് കാത്തിയുടെ സ്വർണം. കാത്തിയുടെ ലോക ചാമ്പ്യൻഷിപ്പിലെ 16-ാം സ്വർണമെഡലാണിത്. ലോക ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണം നേടുന്ന വനിതാ നീന്തൽതാരവും കാത്തിയാണ്. ടോക്യോ ഒളിമ്പിക്സിൽ കാത്തിയെ മറിക‌ടന്ന് 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയിരുന്ന അരിയാനെ ടിറ്റ്മസ് ഹംഗറിയിൽ മത്സരിച്ചിരുന്നില്ല. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായാണ് അരിയാനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിന്നത്.