kk

കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണം ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പരമാശത്തിന് നൽകിയ മറുപടിയാണെന്ന് ഐസിസ്. ഐസിസിന്റെ വെബ്‌സൈറ്റിലൂടെയാണ് ഭീകരസംഘടനയുടെ അവകാശവാദം. പ്രവാചക വിരുദ്ധ പരാമർശത്തെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളെയും സിഖ് വിഭാഗക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്നും അവർ വിശദീകരിച്ചു.

ഇന്നലെ രാവിലെ പ്രാദേശിക സമയം 7 ന് കർതെ പർവാനിലെ ദഷ്മേഷ് പിതാ സാഹിബ് ജി ഗുരുദ്വാരയുടെ പ്രവേശന കവാടത്തിന് സമീപം നടന്ന ആക്രമണത്തിൽ അഞ്ച് ഭീകരർ അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഗുരുദ്വാരയിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ള്ളില്‍ കടന്ന ഭീകരരെ സ്‌ഫോടനത്തിന് ശേഷം സൈന്യം വധിക്കുകയായിരുന്നു. അഫ്‌ഗാനിസ്താനില്‍ ഇന്ത്യന്‍ പ്രതിനിധി സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ആക്രമണം