
കൊളംബോ:ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. സർക്കാരിന്റെ പക്കൽ ആവശ്യത്തിന് ഡോളർ ഇല്ലാത്തതിനാൽ പെട്രോൾ, അവശ്യ മരുന്നുകൾ മുതലായ നിരവധി വസ്തുക്കളുടെ ദൗർലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. പെട്രോൾ അടിക്കുന്നതിന് വേണ്ടി മണിക്കൂറുകൾ നീണ്ട ക്യൂ ആണ് രാജ്യത്തെ ഓരോ പെട്രോൾ പമ്പുകളിലും കാണുന്നത്. പലരും ഇതിനിടെ കുഴഞ്ഞു വീഴുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നുണ്ട്.
We served tea and buns with the team from Community Meal Share this evening for the people at the petrol queues around Ward Place and Wijerama mawatha.
— Roshan Mahanama (@Rosh_Maha) June 18, 2022
The queues are getting longer by the day and there will be many health risks to people staying in queues. pic.twitter.com/i0sdr2xptI
അത്തരം സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നിരിക്കുകയാണ് ശ്രീലങ്കയുടെ മുൻ ക്രിക്കറ്ററും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ റോഷൻ മഹാനാമ. കൊളംബോയിലെ ഒരു പെട്രോൾ പമ്പിൽ വരി നിന്നിരുന്നവർക്ക് ചായയും ബണ്ണും റോഷൻ മഹാനാമയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മീൽ ഷെയർ എന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് റോഷൻ മഹാനാമ ഈ സംരംഭത്തിന് തയ്യാറായത്. താരം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്. കൊളംബോയിലെ വിജെരാമ മവാത്ത വാർദ് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലായിരുന്നു മഹാനാമയും കൂട്ടരും ലഘുഭക്ഷണം വിതരണം ചെയ്തത്.
ദിവസംചെല്ലുംതോറും പെട്രോൾ പമ്പുകൾക്ക് മുന്നിലെ ക്യൂവിന്റെ നീളം കൂടിവരികയാണെന്നും ഇതിനോടൊപ്പം നിരവധ ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാമെന്നും മഹാനാമ പറഞ്ഞു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ഇത്തരമൊരു സംരംഭവമായി എത്തിയിരിക്കുന്നതെന്നും മഹാനാമ വ്യക്തമാക്കി. അതിനൊപ്പം പെട്രോൾ അടിക്കാൻ വരുന്നവർ ആവശ്യത്തിന് വെള്ളവും മറ്റ് ഭക്ഷണവസ്തുക്കളും കയ്യിൽ കരുതണമെന്നും മഹാനാമ സൂചിപ്പിച്ചു.