cpjohn

കോഴിക്കോട്: കേരളത്തിന്റെ ഇടതുപക്ഷ സംസ്‌കാരത്തെ തോൽപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ. കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷി ചരിത്രം കൊണ്ട് അറിയപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കള്ളക്കടത്തിലേക്കും ചാരപ്രവർത്തനത്തിലേക്കും വലിച്ചിഴച്ചു. ലോകത്ത് ആദ്യമായാണ് കള്ളക്കടത്തിന്റെ പേരിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം വിമർശിക്കപ്പെടുന്നത്. എന്തുകൊണ്ട് മുഖ്യമന്ത്രി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സ്വപ്‌നാ സുരേഷിനെതിരെ കേസ് കൊടുക്കുന്നില്ല. സ്ത്രീകൾ തുല്യതയ്ക്കുവേണ്ടി സ്വന്തം നിലയിൽ പൊരുതേണ്ടതാണെന്ന് സി.പി. ജോൺ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കാഞ്ചന മാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഐഷ ഗുഹരാജ്, കാഞ്ചന മാല എന്നിവരെ ആദരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, വി.എം. വിനു, ഡോ. ഐഷ ഗുഹരാജ്, കാഞ്ചനമാല, വി.ആർ. സിനി, അനുപമ അജിത്, സി.എ. അജീർ, സി.എൻ. വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, വി.കെ. രവീന്ദ്രൻ, ജി.നാരായണൻ കുട്ടി, പി.പി. ഫൗസിയ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മിനി രമേശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: മിനി രമേഷ് ( പ്രസിഡന്റ് ),സിനി.വി.ആർ (വർക്കിംഗ് പ്രസിഡന്റ്), ജയശ്രീ, ഫൗസിയ.പി.പി, കെ.ഗീത, ഷീന, ജമീല മോഹൻ, ശ്രീലത (വൈസ് പ്രസിഡന്റുമാർ),കാഞ്ചന മാച്ചേരി ( സെക്രട്ടറി),ലക്ഷ്മി തമ്പാൻ, സിന്ധു സുധീഷ്, വിൻസി ഫ്രാൻസിസ്, അൽഫോൺസാ ജേക്കബ്, തങ്കമ്മ രാജൻ, ആലീസ് മാത്യു ( ജോ.സെക്രട്ടറിമാർ), നൂർജഹാൻ (ട്രഷറർ).