
മനില : ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ മകൾ സാറ ( 44 ) രാജ്യത്തെ 15ാമത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജൂൺ 30 മുതലാണ് ഔദ്യോഗികമായി ഓഫീസിൽ ചുമതലയേൽക്കുക. അഭിഭാഷകയായ സാറ 2007ലാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2010ൽ ഡവോ നഗരത്തിലെ ആദ്യ വനിതാ മേയറായി.
അതേ സമയം, നിയുക്ത പ്രസിഡന്റും മുൻ സ്വേച്ഛാധിപതി ഫെർഡിനന്റ് മാർകോസിന്റെ മകനുമായ ഫെർഡിനന്റ് മാർകോസ് ജൂനിയർ ( 64 ) ജൂൺ 30ന് സത്യപ്രതിജ്ഞ ചെയ്യും. മേയ് 9നാണ് ഫിലിപ്പീൻസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടന്നത്. 2016ൽ അധികാരത്തിലെത്തിയ റൊഡ്രിഗോ ഡ്യൂട്ടേർട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.