
ചണ്ഡിഗഡ് : അഗ്നിപഥ് പദ്ധതിക്കെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചയാൾക്ക് മുന്നിൽ ഔദ്യോഗിക വാഹനം നിറുത്തി, അയാളുടെ കൈ പിടിച്ച് അയാൾക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ കേട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ.
പഞ്ചാബിൽ മുഖ്യമന്ത്രിയുടെ റോഡ് ഷോയ്ക്കിടെയാണ് സംഭവം.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കറുത്ത ടീ ഷർട്ട് ധരിച്ച ഒരാൾ കൈവീശി കാണിച്ചു. വാഹനം നിറുത്താൻ ആവശ്യപ്പെട്ട മാൻ, പ്രതിഷേധക്കാരന് പറയാനുള്ളതു മുഴുവൻ കേട്ടു. ഇതിന്റെ വീഡിയോ ആംആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രതിഷേധക്കാരന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അയാൾക്ക് പറയാനുള്ളത് മുഴുവനും കേട്ടത്.
The reason why Punjab loves @BhagwantMann ❤️
— AAP (@AamAadmiParty) June 19, 2022
Punjab CM STOPPED his roadshow for #SangrurBypoll to listen to a youth protesting against #AgnipathScheme pic.twitter.com/PVXiTU0MYI
അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനു മുമ്പ് അതേക്കുറിച്ച് രാഷ്ട്രീയ നേതൃത്വം വിശദമായി ചർച്ച ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇതിന് മറുപടിയായി വിഷയത്തിൽ എം.പിമാരുടെ യോഗം വിളിച്ച് ചേർത്താൽ താൻ തീർച്ചയായും പങ്കെടുക്കുമെന്ന് മാൻ ഉറപ്പു നൽകി.