
അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറം പാവഗഢ് മഹാകളീക ക്ഷേത്രത്തിൽ പതാക ഉയർന്നു. ഉയർത്തിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും . പതിനഞ്ചാം നൂറ്റാണ്ടിൽ തകർക്കപ്പെട്ട ക്ഷേത്രത്തിലെ ഗോപുരം അടുത്തിടെ പുനർനിർമ്മിച്ചിരുന്നു. പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തിൽ നിലനിന്നിരുന്ന ദർഗ മുസ്ലിം വിശ്വാസികളുടെ സഹായത്തോടെ മാറ്റിസ്ഥാപിച്ചിരുന്നു.
വഡോദരയ്ക്കുസമീപം പാഞ്ച്മഹല്‍ ജില്ലയില്‍ 800 മീറ്റര്‍ ഉയരമുള്ള കുന്നിന്‍പുറത്താണ് പാവഗഢ് മഹാകാളിക്ഷേത്രം. സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ 15-ാം നൂറ്റാണ്ടില്‍ തകര്‍ത്ത ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ് പുനര്‍നിര്‍മിച്ചത് ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലഭേദമെന്യേ തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുന്ന ക്ഷേത്രമാണ് പാവഗഢിലെ മഹാകാളി ക്ഷേത്രം. റോപ് വേ വഴിയോ കാല്‍നടയായോ ക്ഷേത്രത്തിലെത്താം.
ശ്രീകോവിലിനുള്ളില്‍ മാതാ കാളികയുടെ വിഗ്രഹം കാണാം. ഉടല്‍ഭാഗമില്ലാത്ത ഈ വിഗ്രഹത്തില്‍ കാണാനാവുക ചുവന്ന നിറത്തിലുള്ള ദേവിയുടെ മുഖമാണ്. മഹാകാളിയുടെ പൂര്‍ണകായ വിഗ്രഹങ്ങള്‍, ബഹുചരയുടെ താന്ത്രിക യന്ത്രങ്ങള്‍ എന്നിവയും ക്ഷേത്രത്തിലുണ്ട്. സോളാങ്കി രജപുത്രര്‍ പണികഴിപ്പിച്ച കോട്ട പാവഗഢിലെ കൗതുകക്കാ

ഴ്ചയാണ്. കാലങ്ങള്‍ക്ക് മുന്‍പേ പണിത കോട്ട ഇപ്പോഴും പൂര്‍ണമായി നശിക്കാതെ ഇവിടെയുണ്ട്.
കോട്ടയുടെ ഉള്‍ഭാഗത്തായി പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിനുപുറമെ പതിനഞ്ചാം നൂറ്റാണ്ടിന് മുന്‍പായി നാഗര മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഹിന്ദു ക്ഷേത്രങ്ങളും, ജൈന ക്ഷേത്രങ്ങളും കോട്ടയിലുണ്ട്.
