kk

തി​രു​വ​ന​ന്ത​പു​രം​: ​ ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തി​യ​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​മോ​ഹ​ൻ​ലാൽ ​ ​പ്രി​യ​ ​ന​ട​ൻ​ ​മ​ധു​വി​നെ​ ​കാ​ണാ​ൻ എത്തി.​ ​ക​ണ്ണ​മ്മൂ​ല​യി​ലെ മധുവിന്റെ വീട്ടിലാമ് താരം എത്തിയത്,​ ​പു​ഞ്ചി​രി​യോ​ടെ മോഹൻലാലിനെ ​ ​മ​ധു​ ​സ്വീ​ക​രി​ച്ചു.​ ​ക​ണ്ണു​ക​ളി​റു​ക്കി​ ​ചി​രി​ച്ച് ​മോ​ഹ​ൻ​ലാ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​രം​ ​ഗ്ര​ഹി​ച്ചു.


പി​ന്നെ​ ​ലാ​ൽ​ ​സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​ത് ​മ​ധു​വി​ന്റെ​ ​ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു.​ ​ലാ​ൽ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​റോ​സി​ലെ​ ​വി​ശേ​ഷ​ങ്ങ​ള​റി​യാ​നാ​യി​രു​ന്നു​ ​മ​ധു​വി​ന് ​തി​ടു​ക്കം.​ ​സി​നി​മ​ ​ഏ​താ​ണ്ട് ​പൂ​ർ​ത്തി​യാ​യ​താ​യും​ ​അ​വ​സാ​ന​ ​വ​ട്ട​ ​ഷൂ​ട്ടിം​ഗി​നാ​യി​ ​പോ​ർ​ച്ചു​ഗ​ലി​ലേ​ക്ക് ​പോ​കു​ന്ന​ ​കാ​ര്യ​വും​ ​മോ​ഹ​ൻ​ലാ​ൽ​ ​പ​റ​ഞ്ഞു.


ഇ​ട​യ്ക്ക് ​ലാ​ലി​ന്റെ​ ​മ​ക​ൻ​ ​പ്ര​ണ​വി​നെ​ ​കു​റി​ച്ചാ​യി​ ​സം​സാ​രം.​ ​ഹൃ​ദ​യ​ത്തി​ൽ​ ​പ്ര​ണ​വ് ​ക​ല​ക്കി​യെ​ന്ന് ​മ​ധു.​ ​യാ​ത്ര​ക​ൾ​ ​പ്ര​ണ​വി​ന് ​ത്രി​ല്ലാ​ണെ​ന്നും​ ​ഇ​പ്പോ​ഴും​ ​യാ​ത്ര​യി​ലാ​ണെ​ന്നും​ ​ലാ​ൽ​ ​പ​റ​ഞ്ഞു.


വൈ​കി​ട്ട് ​നാ​ലോ​ടെ​ ​എ​ത്തി​യ​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ക്കാ​ൽ​ ​മ​ണി​ക്കൂ​റോ​ളം​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ഇ​ട​യ്ക്ക് ​ഗ്രീ​ൻ​ ​ടീ​ ​മ​ധു​ ​ന​ൽ​കി​യ​ത് ​ലാ​ൽ​ ​ആ​സ്വ​ദി​ച്ച് ​കു​ടി​ച്ചു.​ ​പി​ന്നെ​ ​ഒ​രു​മി​ച്ച് ​ഏ​താ​നും​ ​ഫോ​ട്ടോ​ക​ൾ​ ​എ​ടു​ത്തു. ഉ​ട​നെ​ ​ത​ന്നെ​ ​ഒ​പ്പം​ ​അ​ഭി​ന​യി​ക്കാ​നാ​കു​മെ​ന്ന് ​ആ​ശം​സി​ച്ചാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​യാ​ത്ര​യാ​യ​ത്.