
സെെജു കുറുപ്പിനെ നായകനാക്കി ഒരുക്കിയ 'അന്താക്ഷരി'യ്ക്ക് ശേഷം ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജയ ജയ ജയ ജയഹേ'. അജുവർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സദ, ഹരീഷ് പെങ്ങൻ എന്നിവരാണ് കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടെയ്‌നറിലെ മറ്റ് താരങ്ങൾ.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിൽ വച്ച് നടി ദർശനയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.
പതിവിൽ നിന്ന് വിപരീതമായൊരു സമ്മാനമാണ് ദർശനയ്ക്കായി അണിയറ പ്രവർത്തകർ ഒരുക്കിയത്. കേക്ക് മുറിക്കാൻ എത്തിയ ദർശനയ്ക്ക് വർണക്കടലാസിൽ പൊതിഞ്ഞ ഒരു സമ്മാനമാണ് ഇവർ നൽകിയത്. കേക്കിന് പകരം മുറിക്കാൻ ഇവർ നൽകിയത് ചക്കയായിരുന്നു. വലിയൊരു വാക്കത്തിയും റിബൺ ഒക്കെ കെട്ടി ചക്ക മുറിക്കാനായി നൽകിയിരുന്നു.
പിറന്നാൽ ആഘോഷത്തിന്റെ വീഡിയോ ദർശന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പിറന്നാൾ ദിനം ഗംഭീരമാക്കിയ സുഹൃത്തുക്കളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പും താരം പങ്കുവച്ചു. 'ജയ ജയ ജയഹേ'യുടെ സെറ്റിൽ എനിക്ക് മനോഹരമായ ഒരു ജന്മദിനം ലഭിച്ചുവെന്നും ഇതിലും മികച്ച കേക്ക് വേറെ ഇല്ലെന്നും താരം കുറിച്ചു.
.