തമിഴ് സൂപ്പർതാരം വിജയ് നാളെ പിറന്നാൾ ആഘോഷിക്കുകയാണ്.ചിന്ന ദളപതിയുടെ അറുപത്തിയാറാമത്തെ ചിത്രത്തിന്റെ വിവരങ്ങൾ ഇന്ന് പുറത്തുവിടും

vijai

നാ​ളെ​ ​(​ജൂ​ൺ​ 22​)​ ​നാ​ൽ​പ​ത്തി​യെ​ട്ടാം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ത​മി​ഴ് ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​വി​ജ​യ് ​അ​ഭി​ന​യി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​ഇ​ന്ന് ​പു​റ​ത്തു​വി​ടു​മെ​ന്ന് ​അ​റി​യു​ന്നു.​ ​അ​റു​പ​ത്തി​യാ​റാം​ ​ചി​ത്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ ദള​പ​തി​ 66​ ​എ​ന്ന് ​താ​ത്കാലി​ക​മാ​യി​ ​നാ​മ​ക​ര​ണം​ ​ചെ​യ്തി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​രും​ ​പു​റ​ത്തു​വി​ട്ടേ​ക്കും.​വാ​രി​ശ് ​എ​ന്നാ​കും​ ​പേ​രെ​ന്നൊ​ക്കെ​ ​ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​വി​ജ​യ് ​ചി​ത്രം​ ​ബീ​സ്റ്റ് ​ബോ​ക്സോ​ഫീ​സി​ൽ​ ​വ​ലി​യ​ ​പ്ര​തി​ക​ര​ണം​ ​സൃ​ഷ്ടി​ച്ചി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പ്ര​മു​ഖ​ ​തെ​ലു​ങ്ക് ​യു​വ​സം​വി​ധാ​യ​ക​ൻ​ ​വം​ശി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ചി​ത്ര​ത്തി​ൽ​ ​ആ​രാ​ധ​ക​ർ​ ​വ​ൻ​ ​പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​പ്ര​മു​ഖ​ ​ന​ടി​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ് ​യു​ടെ​ ​നാ​യി​ക​യാ​വു​ന്ന​ത്.​പ്ര​കാ​ശ് ​രാ​ജ് ​അ​ട​ക്കം​ ​വ​ലി​യ​ ​താ​ര​നി​ര​ ​ചി​ത്ര​ത്തി​ലു​ണ്ട്.
ഹൈ​ദ​രാ​ബാ​ദി​ൽ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ് ​യും​ ​ര​ശ്മി​യും​ ​ചേ​ർ​ന്നു​ള്ള​ ​ചി​ല​ ​രം​ഗ​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്താ​യ​ത് ​ച​ർ​ച്ച​യാ​യി​രു​ന്നു.​അ​ടു​ത്ത​വ​ർ​ഷം​ ​ആ​ദ്യം​ ​ചി​ത്രം​ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ​നീ​ക്കം.​അ​തി​നി​ടെ​ ​ബീ​സ്റ്റി​ലെ​ ​നാ​യി​ക​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​നാ​ൽ​പ​ത്തി​യെ​ട്ടാം​ ​പി​റ​ന്നാ​ൾ​ ​പ്ര​മാ​ണി​ച്ച് ​കോ​മ​ൺ​ ​ഡിസ്പേ ​പി​ക്ച്ച​ർ​ ​പോ​സ്റ്റ് ​ചെ​യ്ത​ത് ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.


ലോ​കേ​ഷ് ​ക​ന​ക​രാ​ജി​നൊ​പ്പം
വി​ജ​യ് ​യു​ടെ​ 67ാം​ ​ചി​ത്രം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യും.​ ​ര​ജ​നികാ​ന്തി​ന്റെ​ ​ബാ​ഷ​യെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ ​വി​ജ​യ് ​അ​വ​ത​രി​പ്പി​ക്കു​ക.​അ​തേ​സ​മ​യം​ ​ഇ​തൊ​രു​ ​അ​ധോ​ലോ​ക​ ​നാ​യ​ക​ ​വേ​ഷ​മാ​ണെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ലോ​കേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്ത് ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യ​ ​വി​ക്രം​ ​തി​യേറ്റ​റു​ക​ളി​ൽ​ ​ക​ള​ക്ഷ​നി​ൽ​ ​സ​ർ​വ്വ​കാ​ല​ ​റെ​ക്കോ​ഡ് ​സൃ​ഷ്ടി​ച്ച് ​മു​ന്നേ​റു​ക​യാ​ണ്.