
കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട് കുട്ടികളുടെ ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്. ഉറങ്ങി വീഴുന്ന സുഹൃത്തിനെ തോളോട് ചേർക്കുന്ന കൊച്ചുമിടുക്കനാണ് വീഡിയോയിലെ താരം.
വെറും പതിനാല് സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. കുട്ടികൾ അടുത്തടുത്തായി ചെറിയ കസേരകളിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. ഇതിലൊരു കുട്ടി ഇരുന്നുകൊണ്ട് ഉറങ്ങുകയാണ്. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് അവനെ തന്റെ തോളോട് ചേർക്കുകയാണ്.
കുട്ടിയുടെ നിഷ്‌കളങ്കമായ സ്‌നേഹത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഇതൊക്കെയാണ് സൗഹൃദമെന്നും കളങ്കമില്ലാത്ത സ്നേഹത്തിന് ഉദാഹരണമാണ് ഈ വീഡിയോ എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്.