anand-mahindra

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കിടെ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദ്ധാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

'പ്രതിഷേധങ്ങൾക്കിടെ നടക്കുന്ന അക്രമങ്ങളിൽ താൻ അതീവ ദു:ഖിതനാണ്. പദ്ധതിയിലൂടെ അഗ്നിവീറുകൾ ആർജിക്കുന്ന അച്ചടക്കവും കഴിവും അവരെ ഊർജ്ജസ്വലരായി തൊഴിലെടുക്കാൻ പ്രപ്തിയുള്ളവരാക്കി മാറ്റുമെന്നതിൽ സംശയമില്ല. ഞാനിത് പദ്ധതി പ്രഖ്യാപിച്ച കാലം മുതൽ വ്യക്തമാക്കിയതുമാണ്. പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. '- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Saddened by the violence around the #Agneepath program. When the scheme was mooted last year I stated-& I repeat-the discipline & skills Agniveers gain will make them eminently employable. The Mahindra Group welcomes the opportunity to recruit such trained, capable young people

— anand mahindra (@anandmahindra) June 20, 2022

അതേസമയം, അ​ഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം. ബന്ദെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമവും പൊതുസ്വത്ത് നശിപ്പിക്കുന്നവർക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അ​ഗ്നിപഥ് സേനയിലേയ്ക്ക് ജൂണ്‍ 24നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. പരിശീലനം ഡിസംബര്‍ 30ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലായ് പത്തിന് നടക്കും. നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇറങ്ങുക. ഒരു മാസത്തിനുള്ളില്‍ പരീക്ഷ നടക്കും. നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.