marriage

ചണ്ഡീഗഡ്: പതിനാറ് വയസിന് മുകളിലുള‌ള മുസ്‌‌‌ലീം മുസ്‌ളീം പെൺകുട്ടിയ്‌ക്ക് ഇഷ്‌മുള‌ളയാളെ വിവാഹം ചെയ്യാൻ യോഗ്യതയുണ്ടെന്ന് കോടതി. ഇഷ്‌ടമുള‌ളയാളെ വിവാഹം ചെയ്‌തതിനെ എതിർക്കുന്ന കുടുംബാംഗങ്ങളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ പത്താൻകോട്ട് സ്വദേശികളായ 16ഉം 21ഉം വയസുകാരായ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്.

പഞ്ചാബ് ഹരിയാന കോടതി ജഡ്‌ജി ജസ്റ്റിസ് ജസ്‌ജിത് സിംഗ് ബേഡിയാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചത്. 'ഹർജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹവിരുദ്ധമായി വിവാഹം ചെയ്‌തു എന്നതിനാൽ ഇന്ത്യൻ ഭരണഘടന അവർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങൾ നഷ്‌ടപ്പെടുന്നില്ല.' കോടതി വ്യക്തമാക്കി. ശരീയത്ത് നിയമം ഉദ്ദരിച്ച് മുസ്ളീം പെൺകുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്‌‌‌ലീം മുസ്ളിം വ്യക്തി നിയമമാണെന്ന് കോടതി അറിയിച്ചു. നിയമപ്രകാരം പെൺകുട്ടിയ്‌ക്ക് 16 വയസിന് മുകളിലും ആൺകുട്ടിയ്‌ക്ക് 21 വയസിന് മുകളിലും പ്രായമുള‌ളതിനാൽ ഇവർക്ക് വിവാഹിതരാകാമെന്നും കോടതി പറഞ്ഞു. ദമ്പതികൾക്ക് വേണ്ട സുരക്ഷനൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

മുസ്‌‌‌ലീം നിയമപ്രകാരം ജൂൺ എട്ടിന് തങ്ങൾ വിവാഹിതരായതാണെന്നും എന്നാൽ വിവാഹം അംഗീകരിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചതെന്നും ഹർജിയിൽ ദമ്പതികൾ പറഞ്ഞു. മുസ്‌‌‌ലീം നിയമപ്രകാരം ഒരാൾ 15 വയസിൽ വിവാഹപ്രായമാകുന്നതായും ഹർജിയിൽ ഇവർ അറിയിച്ചിരുന്നു.