
പമ്പ: പമ്പയിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ച പൊലീസ് വാൻ എത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പൊലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. പൊലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീർത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാർ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങൾ പകർത്തിയത്. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു ചിഹ്നം പതിപ്പിച്ചിരുന്നത്.