norilsk

ചില സ്ഥലങ്ങളുമായി എന്തുകൊണ്ടോ നമുക്ക് പൊരുത്തപ്പെടാൻ കഴിയില്ല. പല ഘടകങ്ങൾ അതിനു പിന്നിലുണ്ടാകും. കാലാവസ്ഥ, അന്തരീക്ഷ മലനീകരണം, ജനക്കൂട്ടം ഇതൊക്കെയാകാം പലരുടെയും കാരണങ്ങൾ. എന്നാൽ ലോകത്തിലെ തന്നെ ആളുകൾ പോകാൻ ഏറ്റവുമധികം പേടിക്കുന്ന സ്ഥലം ഏതെന്ന് അറിയുമോ?

റഷ്യയിലെ നൊറിസ്‌ക് ആണ് അപൂർവ റെക്കോഡുള്ള ഈ സ്ഥലം. 30 ഡിഗ്രിയാണ് ഇവിടുത്തെ താപനില. വർഷത്തിൽ 45 ദിവസം തുടർച്ചയായി ഇരുൾ മൂടിയാകും ഈ പ്രദേശം കിടക്കുക. ആയൂർദൈർഘ്യവും വളരെ കുറവ്. ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന മറ്റൊന്നുകൂടിയുണ്ട് നൊറിസ്‌കിൽ; രക്ത നദി. ചുടുരക്തത്തിന്റെ കളറിൽ കിലോമീറ്ററുകളോളം ഒഴുകുന്ന നദിയാണിത്.

ലോകത്തിലെ ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പണ്ടു കാലത്ത് സോവിയറ്റ് ജയിൽ ക്യാമ്പുകളിൽ ഒന്നായിരുന്നു. വർദ്ധിച്ച അന്തരീക്ഷ മലിനീകരണം കൊണ്ടുതന്നെ 59 വയസിൽ കൂടുതൽ പലരും ഇവിടെ ജീവിച്ചിരിക്കാറില്ല.

ജനുവരിമാസത്തിലാണ് നഗരം ഇരുട്ടിലാകുന്നത്. 21000 ടൺ അടങ്ങുന്ന ഡീസൽ ടാങ്കുകൾ മറിഞ്ഞതിന്റെ ഫലമായാണ് നൊറിസ്‌ക് നദി രക്തവർണമായത്. മോസ്‌കോയിൽ നിന്ന് 1800 മൈൽ അകലെയുള്ള ഇവിടെ 1,70,000 ജനങ്ങൾ മാത്രമാണുള്ളത്. 2017ൽ മാത്രമാണ് നൊറിസ്‌കിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചത്.